HomeGULFപണം നൽകാത്തതിന് മാതാവിനെ വധിക്കുമെന്ന് ഭീഷണി; മകനെ കണ്ടെത്താൻ കുവൈറ്റിൽ അന്വേഷണം ഊർജ്ജിതമാക്കി

പണം നൽകാത്തതിന് മാതാവിനെ വധിക്കുമെന്ന് ഭീഷണി; മകനെ കണ്ടെത്താൻ കുവൈറ്റിൽ അന്വേഷണം ഊർജ്ജിതമാക്കി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അദാൻ മേഖലയിൽ പണം നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ അറുപത് വയസ്സുകാരിയായ മാതാവിനെ വധഭീഷണി മുഴക്കിയ മകനെ കണ്ടെത്താൻ സുരക്ഷാ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കി. കുടുംബവീട്ടിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിലാണ് മകൻ മാതാവിന് നേരെ കൊലവിളി നടത്തിയത്. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, പ്രതിയായ മകൻ മാതാവിനോട് ഒരു നിശ്ചിത തുക ആവശ്യപ്പെടുകയും എന്നാൽ അവർ ഈ തുക നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ കടുത്ത ദേഷ്യത്തിലായ മകൻ, മാതാവിനെ കൊലപ്പെടുത്തുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയോടിയ ഇയാൾ നിലവിൽ ഒളിവിലാണ്.

ഭയന്നുപോയ മാതാവ് ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ് ഇൻവെസ്റ്റിഗേറ്റർ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ പ്രതി ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, സംഭവത്തിന് പിന്നിലെ കൂടുതൽ സാഹചര്യങ്ങൾ വ്യക്തമാകുന്നതിനായി നിയമപരമായ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!