HomeGULFസാൽമിയക്കാരുടെ ശ്രദ്ധക്ക്; അമ്മാൻ സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

സാൽമിയക്കാരുടെ ശ്രദ്ധക്ക്; അമ്മാൻ സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ വാണിജ്യ-താമസ കേന്ദ്രമായ സാൽമിയയിലെ ‘അമ്മാൻ സ്ട്രീറ്റിന്റെ’ ഒരു ഭാഗം താൽായികമായി അടച്ചിടുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ജൂലൈ 10 വെള്ളിയാഴ്ച പുലർച്ചെ മുതൽ ജൂലൈ 12 ഞായറാഴ്ച വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫിഫ്ത് റിംഗ് റോഡിൽ നിന്നുള്ള പ്രവേശന കവാടം മുതൽ സാൽമിയയിലെ റൗണ്ട് എബൗട്ട് വരെയുള്ള അമ്മാൻ സ്ട്രീറ്റിന്റെ ഭാഗമാണ് ഇത്തരത്തിൽ പൂർണ്ണമായി അടച്ചിടുക.

ഈ ദിവസങ്ങളിൽ സാൽമിയ ഭാഗത്തേക്ക് പോകുന്നവരും ഈ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരും ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് അധികൃതർ നിർദ്ദേശിച്ചു. യാത്രക്കാർ റോഡിലെ താൽക്കാലിക ഡൈവേർഷൻ സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും, വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!