HomeGULFകുവൈറ്റിൽ ഓൺലൈൻ വിൽപ്പനക്കാർക്ക് 'ലൈസൻസ്': ഡിജിറ്റൽ കൊമേഴ്‌സ് സുതാര്യമാക്കാൻ പുതിയ മാനദണ്ഡങ്ങൾ

കുവൈറ്റിൽ ഓൺലൈൻ വിൽപ്പനക്കാർക്ക് ‘ലൈസൻസ്’: ഡിജിറ്റൽ കൊമേഴ്‌സ് സുതാര്യമാക്കാൻ പുതിയ മാനദണ്ഡങ്ങൾ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇ-കോമേഴ്സ്, ഡിജിറ്റൽ ഇടപാടുകൾ എന്നിവയുടെ വ്യാപ്തി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇന്റർമീഡിയറി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾക്കും അപ്ലിക്കേഷനുകൾക്കുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം 2026-ലെ 109-ാം നമ്പർ പുതിയ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ഡിജിറ്റൽ വാണിജ്യ മേഖലയിൽ വ്യക്തമായ നിയമനിർമ്മാണം നടത്താനും ഉപഭോക്തൃ സംരക്ഷണവും സേവനങ്ങളിലെ സുതാര്യതയും ഉറപ്പാക്കാനുമാണ് ഈ നടപടി.ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ഓർഡറുകൾ സ്വീകരിക്കുകയും ഡെലിവറി നടപ്പാക്കുകയും ചെയ്യുന്ന കുവൈറ്റിലെ എല്ലാ ഡിജിറ്റൽ ആപ്പുകൾക്കും സേവനദാതാക്കൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാണ്.

പുതിയ ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ: നിർവ്വചനങ്ങളും ഉത്തരവാദിത്തങ്ങളും: ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ, സേവനദാതാക്കൾ, ഉപഭോക്താക്കൾ, ഡെലിവറി ഏജൻസികൾ, കമ്മീഷനുകൾ, ഡെലിവറി ചാർജുകൾ എന്നിവയ്‌ക്ക് കൃത്യവും ഏകീകൃതവുമായ നിർവ്വചനങ്ങൾ നൽകിയിട്ടുണ്ട്.ലൈസൻസും സുരക്ഷയും: ഡിജിറ്റൽ പ്ലാറ്റ്‌ഫോം നടത്തുന്ന സേവനദാതാക്കൾ ആവശ്യമായ സർക്കാർ ലൈസൻസുകൾ കരസ്ഥമാക്കുകയും ഡാറ്റാ ചോർച്ചയും സൈബർ ആക്രമണങ്ങളും തടയുന്നതിനുള്ള കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

സുതാര്യതയും ചാർജ് വെളിപ്പെടുത്തലും: ഓർഡർ പൂർത്തിയാക്കുന്നതിന് മുൻപ് ഉൽപ്പന്നത്തിന്റെ വില, കമ്മീഷനുകൾ, ഡെലിവറി ചാർജുകൾ, മറ്റ് അധിക നിരക്കുകൾ എന്നിവ ഉപഭോക്താവിനെ വ്യക്തമായി കാണിച്ചിരിക്കണം. വ്യാപാരികളുടെ വിവരങ്ങൾ: ഓർഡർ സ്വീകരിക്കുന്ന വ്യാപാരിയുടെ വിവരങ്ങൾ, സേവന ഉൽപ്പന്ന വിവരണം, നിബന്ധനകളും വ്യവസ്ഥകളും ആപ്പിൽ കൃത്യമായി പ്രസിദ്ധീകരിക്കണം. രാജ്യത്തെ ഓൺലൈൻ വ്യാപാരം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനൊപ്പം ആരോഗ്യകരമായ വിപണി മത്സരത്തെ പിന്തുണയ്ക്കാനും പുതിയ നിർദ്ദേശങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!