HomeGULFമയക്കുമരുന്ന് വ്യാപാരത്തിനെതിരെ കർശന നടപടി; എട്ട് പേർ അറസ്റ്റിൽ

മയക്കുമരുന്ന് വ്യാപാരത്തിനെതിരെ കർശന നടപടി; എട്ട് പേർ അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത്, വ്യാപാരം എന്നിവയ്‌ക്കെതിരായ വ്യാപക പരിശോധനയുടെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം എട്ട് പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു.

പ്രതികളിൽ നിന്ന് വ്യാപാരത്തിനായി സൂക്ഷിച്ചിരുന്ന ക്യാപ്റ്റഗൺ ഗുളികകൾ, ലിറിക്ക ക്യാപ്സ്യൂളുകൾ, മെത്താംഫെറ്റമിൻ (ഷാബു) എന്നിവ പിടിച്ചെടുത്തതായി മന്ത്രാലയം അറിയിച്ചു.ഇതിന് ഒരു ദിവസം മുമ്പ് എയർ കാർഗോ വഴിയുള്ള ചരക്കിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച “A4” എന്ന മയക്കുമരുന്ന് പിടികൂടി ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!