HomeGULFഅഗ്നിസുരക്ഷാ ലംഘനം; അൽ സലിബിയയിലെ 28 ഫാമുകൾ അടച്ചുപൂട്ടി

അഗ്നിസുരക്ഷാ ലംഘനം; അൽ സലിബിയയിലെ 28 ഫാമുകൾ അടച്ചുപൂട്ടി

spot_img

കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് അൽ ജഹ്റ ഗവർണറേറ്റിലെ അൽ സലിബിയ കാർഷിക മേഖലയിലുള്ള 28 ഫാമുകൾ ജനറൽ ഫയർ ഫോഴ്‌സ് അടച്ചുപൂട്ടി.പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി ഫാമുകൾ കണ്ടെത്തിയത്.

പരിശോധനയിൽ ചില ഫാമുകൾ നിയമവിരുദ്ധമായി ഗോഡൗണുകളായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഭരണപരമായ അടച്ചുപൂട്ടൽ ഉത്തരവുകളും നിയമനടപടികളും സ്വീകരിച്ചു.രാജ്യത്തുടനീളം അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനും തീപിടിത്ത സാധ്യതകൾ കുറയ്ക്കാനും പരിശോധനകൾ തുടരുമെന്ന് ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!