കുവൈറ്റ് സിറ്റി: പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണെന്നും അതിന് മന്ത്രിയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി കുവൈറ്റ് പ്രതിരോധ മന്ത്രാലയം.
പ്രതിരോധ മന്ത്രിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിലവിൽ ഔദ്യോഗിക അക്കൗണ്ടുകൾ ഒന്നുമില്ലെന്ന് മന്ത്രാലയം ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി സ്ഥിരീകരിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുന്ന സ്ഥിരീകരിച്ച വിവരങ്ങളെ മാത്രം ജനങ്ങൾ ആശ്രയിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വ്യാജ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ ഇത്തരം അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ ഷെയർ ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.



