കുവൈറ്റ് സിറ്റി: ഡൽഹി ജന്തർമന്ദിറിൽ സമാധാനപരമായും ജനാധിപത്യപരമായും സമരം ചെയ്ത പ്രതിഷേധക്കാർക്കു നേരെയുണ്ടായ പോലീസ് അടിച്ചമർത്തലിലും അറസ്റ്റിലും കേരള അസോസിയേഷൻ കുവൈറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കുള്ള അവകാശത്തെ ശക്തിയുപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാപരമായ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.
പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾക്കു നേരെയുണ്ടാകുന്ന ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്നും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും കേരള അസോസിയേഷൻ കുവൈറ്റ് അഭ്യർത്ഥിച്ചു. നീതിക്കായി തെരുവിൽ പോരാടുന്ന വിദ്യാർത്ഥികൾ, യുവജനങ്ങൾ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രതിഷേധക്കാർക്കും അസോസിയേഷൻ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കേരള അസോസിഷൻ കുവൈറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.



