HomeCommunityവിദ്യാഭ്യാസത്തിലൂടെയും, അറിവിലൂടെയും സമഗ്ര പുരോഗതി സാധ്യം: ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ

വിദ്യാഭ്യാസത്തിലൂടെയും, അറിവിലൂടെയും സമഗ്ര പുരോഗതി സാധ്യം: ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ

spot_img

കുവൈറ്റ് : ഉന്നത വിദ്യാഭ്യാസത്തിലൂടെയും മൂല്യാധിഷ്ഠിത വളർച്ചയിലൂടെയും മാത്രമേ സമുദായത്തിനും സമൂഹത്തിനും സമഗ്ര പുരോഗതി കൈവരിക്കാനാകൂ എന്ന് കുവൈത്ത് മതകാര്യ മന്ത്രാലയം വിദേശ്യകാര്യ വിഭാഗം ഡയറക്ട്ടർ ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ പ്രസ്താവിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാഹീ മദ്രസകളിൽ നിന്നും ജി.സി.സി പബ്ലിക്ക് എക്‌സാമിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച തഫവ്വുഖ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനമികവ് എന്നത് സർട്ടിഫിക്കറ്റുകളിലോ മാർക്കുകളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷെയ്ഖ് സത്താം ഓർമ്മിപ്പിച്ചു.

കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലമാണ് വിജയം. മതത്തോടും സ്വന്തം സംസ്കാരത്തോടും കാത്തുസൂക്ഷിക്കുന്ന സൽസ്വഭാവമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്നതാണ് യഥാർത്ഥ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കെ. കെ. ഐ.സി. മദ്രസ്സക്കായി ഐ.ടി. വിഭാഗവുമായി സഹകരിച്ച് നിർമിച്ച വെബ് പോർട്ടലിന്റ ലോഞ്ചിങ് കർമ്മവും ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ നിർവഹിച്ചു. കുവൈറ്റും കേരളത്തിലെ മുസ്ലിം സമൂഹവും തമ്മിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം അവിസ്മരണീയമാണെന്നും ഭൗമശാസ്ത്രപരമായ അതിരുകൾക്കപ്പുറം അറിവും ജീവകാരുണ്യ പ്രവർത്തനങ്ങളും വഴി ഈ ബന്ധം കൂടുതൽ ശക്തിപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്രസാ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ ആത്മാർത്ഥമായ ശ്രമങ്ങളെയും ത്യാഗങ്ങളെയും അദ്ദേഹം പ്രശംസിക്കുകയും അവാർഡ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേരുകയും ചെയ്തു.ഇസ്ലാഹീ മദ്രസ്സകളുടെ ചരിത്രവും, ദൗത്യവും എന്ന വിഷയത്തിൽ നടന്ന ടേബിൾ ടോക്ക് പരിപാടിയിൽ കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് , പി.എൻ.അബ്ദുല്ല ലത്തീഫ് മദനിയുമായി , മദ്രസ്സകളുടെ പ്രധാന അധ്യാപകരായ ശമീർ മദനി, സ്വാലിഹ് സുബൈർ, അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ്, സജു ചെംനാട്, റമീസ് ജഹറ എന്നിവർ മദ്രസ്സയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആശയ വിനിമയം നടത്തി.

ശേഷം നടന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനകൾക്കായുള്ള സർട്ടിഫിക്കറ്റ് വിതരണം കേന്ദ്ര സെക്രട്ടറിയേറ്റ് ഭാരവാഹികൾ, മദ്രസ്സ പ്രധാന അധ്യാപകർ , പി.ടി.എ പ്രെസിഡന്റുമാർ എന്നിവർ നിർവഹിച്ചു. കെ കെ ഐ സി വൈസ് പ്രസിഡന്റ് , സി.പി. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ റിഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന പരിപാടിയിൽ മദ്രസ്സ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു. എജുക്കേഷൻ സെക്രെട്ടറി അബ്ദുൽ അസീസ് നരക്കോട് സ്വാഗതവും, സുനാഷ് ഷുക്കൂർ നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!