HomeGULFകുവൈത്തിൽ അഗ്നിസുരക്ഷാ നിയമലംഘനം; ജഹ്‌റയിൽ 27 സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 61 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

കുവൈത്തിൽ അഗ്നിസുരക്ഷാ നിയമലംഘനം; ജഹ്‌റയിൽ 27 സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 61 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജഹ്‌റ ഗവർണറേറ്റിലെ 27 സ്ഥാപനങ്ങൾ കുവൈത്ത് ഫയർഫോഴ്‌സ് അധികൃതർ അടച്ചുപൂട്ടി. നിയമലംഘനങ്ങൾ കണ്ടെത്തിയ മറ്റ് 61 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.ഞായറാഴ്ച രാവിലെ ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ വ്യാപകമായ പരിശോധനാ ക്യാമ്പയിനിലാണ് നടപടി.

കെട്ടിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും തീപിടിത്ത പ്രതിരോധ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.പരിശോധനയിൽ അഗ്നിസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 27 സ്ഥാപനങ്ങൾ ഭരണപരമായ നടപടിയിലൂടെ അടച്ചുപൂട്ടുകയായിരുന്നു. സുരക്ഷാ നിബന്ധനകൾ പൂർണമായി പാലിക്കാത്ത 61 സ്ഥാപനങ്ങൾക്ക് നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.

കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും അഗ്നിബാധയ്ക്കുള്ള സാധ്യതകൾ കുറയ്ക്കുകയും പൊതുജനങ്ങളുടെയും ജീവനക്കാരുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയുമാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യമെന്ന് കുവൈത്ത് ഫയർഫോഴ്‌സ് അറിയിച്ചു.അഗ്നിസുരക്ഷാ നിയമങ്ങളും പ്രതിരോധ മാനദണ്ഡങ്ങളും സ്ഥാപനങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!