HomeGULFകുവൈത്തിൽ വാഹനാപകടമുണ്ടാക്കി രക്ഷപ്പെട്ട മകനെ രക്ഷിക്കാൻ കുറ്റം ഏറ്റെടുത്ത അമ്മ കുടുങ്ങി; സിസിടിവി ദൃശ്യങ്ങൾ നിർണായകമായി

കുവൈത്തിൽ വാഹനാപകടമുണ്ടാക്കി രക്ഷപ്പെട്ട മകനെ രക്ഷിക്കാൻ കുറ്റം ഏറ്റെടുത്ത അമ്മ കുടുങ്ങി; സിസിടിവി ദൃശ്യങ്ങൾ നിർണായകമായി

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിൽ വാഹനാപകടമുണ്ടാക്കിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മകനെ നിയമനടപടികളിൽനിന്ന് രക്ഷിക്കാൻ കുറ്റം സ്വയം ഏറ്റെടുത്ത അമ്മയ്‌ക്കെതിരെ ഔദ്യോഗിക രേഖയിൽ വ്യാജവിവരം നൽകിയതിന് കേസ് രജിസ്റ്റർ ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ യാഥാർഥ്യം പുറത്തുവന്നത്.

തന്റെ വാഹനത്തിൽ മറ്റൊരു കാർ ഇടിച്ചശേഷം ഡ്രൈവർ നിർത്താതെ പോയതായി ഒരു യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദിഷ്ദാഷ ധരിച്ച യുവാവാണ് വാഹനം ഓടിച്ചിരുന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകടമുണ്ടാക്കിയ വാഹനം ഒരു സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ താനാണ് വാഹനം ഓടിച്ചിരുന്നതെന്നും അപകടം സംഭവിച്ചത് ശ്രദ്ധിക്കാതെയാണ് സ്ഥലത്തുനിന്ന് പോയതെന്നും സ്ത്രീ മൊഴി നൽകി.

എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ ദിഷ്ദാഷ ധരിച്ച പുരുഷനാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ സ്ത്രീ മൊഴി മാറ്റുകയും അപകടസമയത്ത് മകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് സമ്മതിക്കുകയും ചെയ്തു.മകൻ നേരിടേണ്ടിവരുന്ന നിയമനടപടികൾ ഭയന്നാണ് കുറ്റം സ്വയം ഏറ്റെടുത്തതെന്നും സ്ത്രീ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

തുടർന്ന് മകനും അപകടസമയത്ത് താനാണ് വാഹനം ഓടിച്ചിരുന്നതെന്ന് സമ്മതിച്ചു. അപകടത്തിനുശേഷം സ്ഥലത്തുനിന്ന് പോയതുമായി ബന്ധപ്പെട്ട് ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.അമ്മ നൽകിയ തെറ്റായ മൊഴി സംബന്ധിച്ച വിവരങ്ങൾ വാഹനാപകടക്കേസിൽനിന്ന് വേർതിരിച്ച് ഔദ്യോഗിക രേഖയിൽ വ്യാജവിവരം നൽകിയെന്ന കുറ്റത്തിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!