HomeGULFകുവൈത്തിൽ ഏഴുവയസ്സുകാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഏഷ്യൻ സ്വദേശിയായ ശുചീകരണ തൊഴിലാളിക്ക് 10...

കുവൈത്തിൽ ഏഴുവയസ്സുകാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഏഷ്യൻ സ്വദേശിയായ ശുചീകരണ തൊഴിലാളിക്ക് 10 വർഷം തടവ്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിലെ വിദേശ സ്കൂളിൽ ഏഴുവയസ്സുകാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏഷ്യൻ സ്വദേശിയായ ശുചീകരണ തൊഴിലാളിക്ക് പത്ത് വർഷം തടവുശിക്ഷ വിധിച്ചു.

കുവൈത്തിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കാസേഷന്റെ രണ്ടാം സർക്ക്യൂട്ടാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.കുവൈത്തിലെ ഒരു വിദേശ സ്കൂളിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളിയാണ് ഏഴുവയസ്സുകാരിയായ ഇന്ത്യൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സാൽമിയയിലെ കുറ്റാന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലൂടെയാണ് സംഭവം പുറത്തുവന്നത്. തുടർന്ന് കേസ് കോടതിയുടെ പരിഗണനയിലെത്തുകയായിരുന്നു.കേസിലെ തെളിവുകളും അന്വേഷണ വിവരങ്ങളും പരിഗണിച്ചാണ് പ്രതിക്ക് പത്ത് വർഷത്തെ തടവുശിക്ഷ വിധിച്ചത്.അതേസമയം, സംഭവം നടന്ന സ്കൂളിന്റെ പേരോ പ്രതിയുടെ കൃത്യമായ ദേശീയതയോ മറ്റ് വിശദാംശങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.കുട്ടികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതാണ് ഈ സംഭവം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!