HomeGULFഹവായിയൻ മാതൃകയിൽ പുത്തൻ വിനോദ അനുഭവവുമായി അൽ മെസില ബീച്ച്; 'അലോഹ' സീസണൽ ബീച്ച് അനുഭവത്തിന്...

ഹവായിയൻ മാതൃകയിൽ പുത്തൻ വിനോദ അനുഭവവുമായി അൽ മെസില ബീച്ച്; ‘അലോഹ’ സീസണൽ ബീച്ച് അനുഭവത്തിന് തുടക്കം

spot_img

കുവൈത്ത് സിറ്റി: സന്ദർശകർക്കായി പുത്തൻ വിനോദ അനുഭവമൊരുക്കി അൽ മെസില ബീച്ചിൽ ‘അലോഹ’ സീസണൽ ബീച്ച് അനുഭവത്തിന് തുടക്കമായി. ഹവായിയുടെ മനോഹരമായ അന്തരീക്ഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വിനോദ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കടൽത്തീരത്തിന്റെ മനോഹാരിതയിൽ ഗെയിമുകൾ, തത്സമയ കലാപ്രകടനങ്ങൾ, ട്രോപ്പിക്കൽ അന്തരീക്ഷം എന്നിവ ഒത്തുചേരുന്ന ഈ പുതിയ പദ്ധതി കുടുംബങ്ങൾക്കും കൂട്ടുകാർക്കും തികച്ചും വ്യതിരിക്തമായ ഒരു അനുഭവമായിരിക്കും സമ്മാനിക്കുക.

എലിവേറ്റഡ് എന്റർടൈൻമെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് അൽ മെസില ബീച്ചിൽ ഈ പുതിയ സംരംഭം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. പരമ്പരാഗത അമ്യൂസ്‌മെന്റ് പാർക്കുകളിൽ നിന്ന് വ്യത്യസ്തമായി, സമുദ്രസൗന്ദര്യവും വൈവിധ്യമാർന്ന വിനോദങ്ങളും ഒരേയിടത്ത് ഒത്തുവരുന്ന മനോഹരമായ ഒരു അനുഭവമാണ് ഇത് സന്ദർശകർക്കായി ഒരുക്കുന്നത്. ഉല്ലാസകരമായ സന്ധ്യാസമയങ്ങളും തത്സമയ കലാപ്രകടനങ്ങളും ഇവിടെയെത്തുന്നവരെ ആകർഷിക്കും.

കുടുംബങ്ങൾക്ക് ഒന്നിച്ച് ആസ്വദിക്കാവുന്ന ഗെയിമുകൾ, അഡ്വഞ്ചർ റൈഡുകൾ, കുട്ടികൾക്കായുള്ള പ്രത്യേക വിനോദ മേഖലകൾ തുടങ്ങി വൈവിധ്യമാർന്ന റൈഡുകളാണ് അലോഹയുടെ പ്രധാന ആകർഷണം. സന്ദർശകരുമായി ഇടപഴകുന്ന റോമിംഗ് ആർട്ടിസ്റ്റുകളുടെ പ്രകടനങ്ങളും പ്രതിദിന നാടകങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകർക്ക് മറക്കാനാവാത്ത ഒരു അവധിക്കാല അനുഭവം ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!