HomeGULFകുവൈത്തിൽ ആറാം റിങ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം; ഡിസംബർ 31 വരെ തുടരും

കുവൈത്തിൽ ആറാം റിങ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം; ഡിസംബർ 31 വരെ തുടരും

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ആറാം റിങ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് റോഡിന്റെ ചില ഭാഗങ്ങളിൽ ഭാഗികമായും ചില എക്സിറ്റുകളിൽ പൂർണമായും ഗതാഗതം അടച്ചിരിക്കുന്നത്.

മസീലയിൽനിന്ന് സുബിയ ഭാഗത്തേക്ക് പോകുന്ന ആറാം റിങ് റോഡിലെ മധ്യഭാഗത്തെയും വേഗം കുറഞ്ഞ വാഹനങ്ങൾക്കുള്ളതുമായ രണ്ട് ലെയിനുകളാണ് ഭാഗികമായി അടച്ചിരിക്കുന്നത്. ഈ നിയന്ത്രണം 2026 ഡിസംബർ 31 വരെ തുടരും.ഇതോടൊപ്പം കുവൈത്ത് സിറ്റിയിലേക്കുള്ള എക്സിറ്റ്, മുത്‌ലായിലേക്കുള്ള എക്സിറ്റ്, മുത്‌ലാ റോഡിൽനിന്ന് സുബിയയിലേക്കുള്ള എക്സിറ്റ് എന്നിവ പൂർണമായും അടച്ചതായും മന്ത്രാലയം അറിയിച്ചു.

ഈ വഴികളിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധിക്കണമെന്നും ലഭ്യമായ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.റോഡ് അടച്ചിടുന്നതിന്റെ ഭാഗമായി ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നത് ഉചിതമായിരിക്കും.പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!