HomeCommunityസഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക്‌ സ്വീകരണം നൽകി

സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക്‌ സ്വീകരണം നൽകി

spot_img

കുവൈറ്റ്‌: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ്‌ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി ഫാ. ബിജു ഡാനിയേൽ, ഇടവക ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി റ്റിജു അലക്സ് പോൾ, പെരുന്നാൾ-ഇടവക ദിന കൺവീനേഴ്‌സ് ബിജു ജേക്കബ്, ജെയിംസ് പീറ്റർ, ഭരണസമിതിയംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാ‍ം ഓർമ്മപെരുന്നാളിനോടനുബന്ധിച്ച്‌ നവംബർ 5-നു ക്രമീകരിച്ചിരിക്കുന്ന സന്ധ്യാ നമസ്ക്കാരം, റാസ, ഇടവക ദിന പരിപാടികൾ, നവംബർ 6, വെള്ളിയാഴ്ച്ച രാവിലെ എൻ.ഈ.സി.കെ.യിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾ എന്നിവയ്ക്ക്‌ അഭിവന്ദ്യ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!