HomeGULFസാൽമിയയിലെ ഷെയ്ഖ് റൗണ്ട്എബൗട്ട് 10 ദിവസത്തേക്ക് അടച്ചിടുന്നു; വെള്ളിയാഴ്ച പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം

സാൽമിയയിലെ ഷെയ്ഖ് റൗണ്ട്എബൗട്ട് 10 ദിവസത്തേക്ക് അടച്ചിടുന്നു; വെള്ളിയാഴ്ച പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ തിരക്കേറിയ ഷെയ്ഖ് റൗണ്ട്എബൗട്ട് (ദുവാർ അൽ ഷുയൂഖ്) റോഡ് അറ്റകുറ്റപ്പണികൾക്കായി 10 ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.സാൽമിയയിലെ ഹമദ് അൽ മുബാറക് സ്ട്രീറ്റും അംറ് ബിൻ അൽ ആസ് സ്ട്രീറ്റും സംഗമിക്കുന്ന റൗണ്ട്എബൗട്ടാണ് താൽക്കാലികമായി അടച്ചിടുന്നത്.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.നവംബർ 6 വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ നവംബർ 15 ഞായറാഴ്ച രാവിലെ 5 മണി വരെയാണ് റോഡ് അടച്ചിടുക.റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സാൽമിയയിലെ പ്രധാന റോഡുകൾ സംഗമിക്കുന്ന ഭാഗമായതിനാൽ അടച്ചിടൽ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധിക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ ബദൽ റോഡുകൾ ഉപയോഗിക്കുകയും വേണം.റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം നവംബർ 15 ഞായറാഴ്ച രാവിലെ 5 മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് നിലവിലെ തീരുമാനം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!