HomeINDIAഡെങ്കിപ്പനി ഭീഷണി; കാര്യവട്ടം ക്യാംപസും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു

ഡെങ്കിപ്പനി ഭീഷണി; കാര്യവട്ടം ക്യാംപസും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു

spot_img

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി വ്യാപിച്ചതിനെ തുടർന്ന് ക്യാംപസും ഹോസ്റ്റലും താൽക്കാലികമായി അടച്ചിട്ടു. ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ പത്ത് പേർ വിദ്യാർഥിനികളും മൂന്ന് പേർ സർവകലാശാലാ ജീവനക്കാരുമാണ്.

വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗവ്യാപനം രൂക്ഷമായത്. ഇതിനു പുറമേ നിരവധി വിദ്യാർഥിനികൾക്ക് രോഗലക്ഷണങ്ങളുണ്ടെന്നും ഇവരിൽ പലരും പരിശോധനാഫലം കാത്തിരിക്കുകയാണെന്നും വിദ്യാർഥിനികൾ പറയുന്നു. അവധിക്ക് നാട്ടിലേക്ക് മടങ്ങിയ ചില വിദ്യാർഥിനികൾക്കും പനി ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും ആരോഗ്യനിലയും അധികൃതർ നിരീക്ഷിച്ചുവരികയാണ്.

സർവകലാശാലാ സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും സംയുക്ത യോഗത്തിലാണ് ക്യാംപസും ഹോസ്റ്റലും അടച്ചിടാൻ തീരുമാനിച്ചത്. മൂന്ന് ദിവസത്തേക്കാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തും. ‌രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ക്യാംപസിലും ഹോസ്റ്റൽ പരിസരത്തും ഫോഗിങ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. ക്യാംപസിലെ വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിദ്യാർഥികളുടെ ആരോപണം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!