HomeGULFമയക്കുമരുന്ന് വേട്ട; നാല് ഏഷ്യൻ പൗരന്മാർ പിടിയിൽ, വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുത്തു

മയക്കുമരുന്ന് വേട്ട; നാല് ഏഷ്യൻ പൗരന്മാർ പിടിയിൽ, വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുത്തു

spot_img

കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നാല് ഏഷ്യൻ പൗരന്മാരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ മൂന്ന് വ്യത്യസ്ത കേസുകളിലായാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.കൃത്രിമ കന്നാബോയിഡ് ഷീറ്റുകൾ, 1.5 കിലോഗ്രാം കഞ്ചാവ്, 510 ഗ്രാം മെത്താംഫെറ്റാമൈൻ, 150 ഗ്രാം ഹാഷിഷ്, 250 പ്രെഗബാലിൻ കാപ്സ്യൂളുകൾ, മയക്കുമരുന്ന് അളക്കാനുപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസുകൾ, പാക്കറ്റുകൾ എന്നിവയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.

ഫർവാനിയ മേഖലയിൽ പിടിയിലായ ഒരു ബംഗ്ലാദേശ് പൗരന് കുവൈറ്റിന് പുറത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള കർശനമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഇത്തരം പരിശോധനകൾ തുടരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായ പ്രതികളെയും തൊണ്ടിമുതടുകളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് സംബന്ധമായ വിവരങ്ങൾ നൽകുന്നതിനായി പൊതുജനങ്ങൾക്കായി 1884141 എന്ന ഹോട്ട്‌ലൈൻ നമ്പറും ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!