HomeGULFകുവൈത്തിൽ അമിതവേഗത്തിൽ കാറോടിച്ചയാളെ പിടികൂടിയപ്പോൾ പുറത്തുവന്നത് നാലുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കുറ്റവാളി

കുവൈത്തിൽ അമിതവേഗത്തിൽ കാറോടിച്ചയാളെ പിടികൂടിയപ്പോൾ പുറത്തുവന്നത് നാലുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കുറ്റവാളി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിന് പൊലീസ് തടഞ്ഞുനിർത്തിയ ഗൾഫ് പൗരൻ നാലുവർഷമായി ക്രിമിനൽ കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയാണെന്ന് കണ്ടെത്തി. സുലൈബിഖാത്ത് മേഖലയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ക്യാപിറ്റൽ ഗവർണറേറ്റിലെ സുരക്ഷാ പട്രോളിങ് സംഘം പതിവ് പരിശോധന നടത്തുന്നതിനിടെ അമിതവേഗത്തിൽ സഞ്ചരിച്ച കാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് വാഹനം തടഞ്ഞുനിർത്തി ഡ്രൈവറുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

എന്നാൽ സുരക്ഷാ സംവിധാനത്തിലൂടെ വിവരങ്ങൾ പരിശോധിക്കുന്നതിനിടെ ഡ്രൈവർ കാറിൽനിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ പിന്തുടർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ക്രിമിനൽ കേസിൽ കോടതി ശിക്ഷ വിധിച്ച ഇയാൾ ഏകദേശം നാലുവർഷമായി പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് വ്യക്തമായത്.

കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതിനും തുടർ നിയമനടപടികൾക്കുമായി പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ എക്സിക്യൂഷൻ ഓഫ് ജഡ്ജ്മെന്റ്സിന് കൈമാറി.സാധാരണ വാഹന പരിശോധനയ്ക്കിടെ വർഷങ്ങളായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാനായത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയിലൂടെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!