HomeGULFകുവൈത്തിൽ ഡോക്ടറെ കാറിടിച്ച് കടന്നുകളഞ്ഞ സ്വദേശി അറസ്റ്റിൽ; വാഹനം നന്നാക്കിയ ഏഷ്യൻ പ്രവാസി നാടുകടത്തൽ ഭീഷണിയിൽ

കുവൈത്തിൽ ഡോക്ടറെ കാറിടിച്ച് കടന്നുകളഞ്ഞ സ്വദേശി അറസ്റ്റിൽ; വാഹനം നന്നാക്കിയ ഏഷ്യൻ പ്രവാസി നാടുകടത്തൽ ഭീഷണിയിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ അർദിയയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഡോക്ടറെ കാറിടിച്ച് നിർത്താതെ കടന്നുകളഞ്ഞ സംഭവത്തിൽ കുവൈത്ത് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ കേടുപാടുകൾ മറച്ചുവയ്ക്കാൻ അറ്റകുറ്റപ്പണി നടത്തിയെന്ന ആരോപണത്തിൽ ഏഷ്യൻ പ്രവാസിയായ ഗാരേജ് ഉടമയെയും പൊലീസ് പിടികൂടി. ഇയാൾ നാടുകടത്തൽ നടപടി നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്.അർദിയയിൽ കാൽനടയാത്രക്കാരനെ വാഹനം ഇടിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

അപകടത്തിൽ പരിക്കേറ്റത് കുവൈത്ത് സ്വദേശിയായ ഡോക്ടർക്കാണെന്ന് കണ്ടെത്തി. തുടർന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി.അപകടമുണ്ടാക്കിയ ഡ്രൈവർ പരിക്കേറ്റയാളെ സഹായിക്കാനോ വാഹനം നിർത്താനോ തയ്യാറാകാതെ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. സമീപത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർ അപകടമുണ്ടാക്കിയ വാഹനവും ഡ്രൈവറുടെ താമസസ്ഥലവും തിരിച്ചറിഞ്ഞു.

തുടർന്ന് കുവൈത്ത് പൗരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു.അന്വേഷണത്തിനിടെ അപകടത്തിന്റെ തെളിവുകൾ ഇല്ലാതാക്കാൻ വാഹനത്തിന്റെ കേടുപാടുകൾ നേരത്തേ നന്നാക്കിയതായി പൊലീസ് കണ്ടെത്തി. അപകടത്തെ തുടർന്ന് പരിഭ്രാന്തനായെന്നും നിയമനടപടികൾ നേരിടേണ്ടിവരുമെന്ന ഭയത്താലാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്നുമാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.തുടർന്ന് ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം നന്നാക്കിയ ഗാരേജിൽ പൊലീസ് പരിശോധന നടത്തി.

കുറ്റകൃത്യത്തിന്റെ തെളിവുകൾ മറച്ചുവയ്ക്കാൻ ശ്രമിച്ചതിനും ആവശ്യമായ അനുമതിയില്ലാതെ അപകടത്തിൽപ്പെട്ട വാഹനം നന്നാക്കിയതിനുമാണ് ഏഷ്യൻ പ്രവാസിയായ ഗാരേജ് ഉടമയെ അറസ്റ്റ് ചെയ്തത്.എന്നാൽ വാഹനം കാൽനടയാത്രക്കാരനെ ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ടതാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഗാരേജ് ഉടമയുടെ വിശദീകരണം.ഗാരേജ് ഉടമയെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തുടർ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!