കുവൈറ്റ് സിറ്റി : കുവൈറ്റ് കേരളീയ സമാജത്തിന് ഇന്ത്യൻ എംബസിയുടെ അംഗീകാരം.കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ കുവൈറ്റ് കേരളീയ സമാജത്തിന് ഇന്ത്യൻ എംബസിയിൽ രെജിസ്റ്റേഷൻ ലഭിച്ചു..No. INDEMB/KWT/ASSN/418 എന്ന രജിസ്റ്റർ നമ്പർ ഉള്ള സർട്ടിഫിക്കറ്റ് രക്ഷധികാരി തോമസ് പള്ളിക്കൽ, ജെയിംസ് വി കൊട്ടാരം, രമേശൻ കരിക്കൻ,ജിജി വടശേരിക്കര, ഷിജു ഓതറ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കുവൈറ്റിൽ പ്രവാസജീവിതം നയിക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള ആളുകൾക്ക് അംഗങ്ങളായി ചേരു വാനുള്ള അവസരങ്ങളും, കുട്ടികളുടെയും, മറ്റുഎല്ലാവരുടെയും കലാവാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മെമ്പർഷിപ് ക്യാമ്പയിൻ വരും ദിവസങ്ങളിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു



