HomeGULFകുവൈറ്റിൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള റിയാദ് റോഡ് വാരാന്ത്യത്തിൽ പൂർണ്ണമായും അടച്ചിടും

കുവൈറ്റിൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള റിയാദ് റോഡ് വാരാന്ത്യത്തിൽ പൂർണ്ണമായും അടച്ചിടും

spot_img

കുവൈറ്റ് സിറ്റി: അറ്റകുറ്റപ്പണികളുടെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള റിയാദ് റോഡ് (റോഡ് # 50) പൂർണ്ണമായും അടച്ചിടുമെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് റോഡ് അടച്ചിടുന്നത്.

അൽ-ഖാലിദിയ മേഖലയ്ക്ക് എതിർവശത്തുള്ള ഫോർത്ത് റിംഗ് റോഡ് കവലയിൽ നിന്ന് ആരംഭിക്കുന്ന ഭാഗമാണ് അടച്ചിടുക. ടാറിംഗ് ജോലികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഈ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഞായറാഴ്ച പുലർച്ചെ വരെയാണ് റോഡ് അടച്ചിടുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!