HomeCommunityഅഡ്വ. ബിജു ചാക്കോയ്ക്ക് OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഊഷ്മള സ്വീകരണം

അഡ്വ. ബിജു ചാക്കോയ്ക്ക് OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഊഷ്മള സ്വീകരണം

spot_img

OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, OICC കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റും നിലവിൽ കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീ. അഡ്വ. ബിജു ചാക്കോയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.OICC നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ. ബിനു ചെമ്പാലയം പരിപാടി ഉദ്ഘാടനം ചെയ്തു.

ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് സിദ്ധീഖ് അപ്പക്കൻ, നാഷണൽ വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്, ജില്ലയുടെ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി , നാഷണൽ സെക്രട്ടറി രവിചന്ദ്രൻ ചുഴലി, യൂത്ത് വിംഗ് നാഷണൽ പ്രസിഡന്റ് ഷോബിൻ സണ്ണി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എബി അത്തിക്കയം,ജില്ലാ വൈസ് പ്രസിഡന്റ് സനിൽ തയ്യിൽ രജിത്ത് കെ സി, സുജിത്ത് കായാലോട്, സജിൽ പി കെ, സജീർ മുണ്ടേരി, സാദിഖ് പി, സിദ്ധിഖ് സി പി എന്നിവർ സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ അഡ്വ. ബിജു ചാക്കോ സ്വീകരണത്തിന് നന്ദി അറിയിക്കുകയും OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്നേഹത്തിനും പിന്തുണയ്ക്കും അഭിനന്ദനം അറിയിക്കുകയും ചെയ്തു.ജില്ലാ സെക്രട്ടറി റിയാസ് പരേത്ത് സ്വാഗതവും ജില്ലാ ജോയിന്റ് ട്രഷർ വിനോയ് കരിമ്പിൽ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.സ്നേഹവും സൗഹൃദവും സംഘടനാ ഐക്യവും വിളിച്ചോതിയ ചടങ്ങ് ഹൃദ്യമായ സ്വീകരണമായി മാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!