വേഗതയേറിയ പന്ത് സാധ്യമാക്കിയത് പരിശീലനത്തിലൂടെ; രഹസ്യം പങ്കുവെച്ച് നോര്‍ജെ

  • 15/10/2020

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍  ഒരു പുതിയ ചരിത്രമാണ് ആന്റിച്ച് നോര്‍ജെ കുറിച്ചിരിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്ത്, അതായിരുന്നു നോര്‍ജെ സ്വന്തമാക്കിയ നേട്ടം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് ഡല്‍ഹി കാപിറ്റല്‍സിന്റെ താരം അപൂര്‍വ്വ റെക്കോര്‍ഡ് നേടിയിരിക്കുന്നത്. 156.22 കിലോമീറ്റര്‍ വേഗയിലുള്ളതായിരുന്നു നോര്‍ജെ എറിഞ്ഞ പന്ത്. ഡല്‍ഹിക്ക് വേണ്ടി രണ്ട് വിക്കറ്റും നോര്‍ജെ നേടിയിരുന്നു. 

നേട്ടത്തിനു പിന്നാലെ താന്‍ എങ്ങനെയാണ് ഇത് സാധ്യമാക്കിയത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നോര്‍ജെ. വേഗം വര്‍ധിപ്പിക്കാനായി താന്‍ തുടച്ചയായി പരിശീലനം നടത്തുന്നുണ്ട്. കുറച്ച് വര്‍ഷങ്ങളായി താന്‍ ഇതിനുവേണ്ടി ശ്രമങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ പന്ത് എറിയുമ്പോള്‍ അതിന്റെ വേഗതയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നുമാണ് നോര്‍ജെ പറഞ്ഞത്.

Related Articles