കുവൈത്തിൽ പ്രവാസികളുടെ എണ്ണം കുറയുന്നു; സ്വദേശികൾ 32 ശതമാനമായി ഉയർന്നു

  • 14/09/2025

 
കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യയിൽ കുവൈത്തികളുടെ ശതമാനം ഉയരുന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (CSB) പുറത്തുവിട്ട 2025 ലെ ജനസംഖ്യ കണക്ക് വ്യക്തമാക്കുന്നു. 2024 തുടക്കത്തിൽ 15,45,781 ആയിരുന്ന കുവൈത്തികളുടെ എണ്ണം 2025 തുടക്കത്തിൽ 15,66,168 ആയി 1.32 ശതമാനം വർധിച്ചു. അതേസമയം രാജ്യത്തെ ആകെ ജനസംഖ്യ 49,13,271ൽ നിന്ന് 48,81,254 ആയി 0.65 ശതമാനം കുറഞ്ഞു. ഇതോടെ കുവൈത്തികളുടെ ആകെ പങ്ക് 31.46 ശതമാനത്തിൽ നിന്ന് 32.09 ശതമാനമായി ഉയർന്നു.

CSB പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, പ്രവാസികളുടെ എണ്ണം 33,67,490ൽ നിന്ന് 33,15,086 ആയി 1.56 ശതമാനം കുറഞ്ഞു. ഇതിലൂടെ രാജ്യത്തെ പ്രവാസികളുടെ വിഹിതം 68 ശതമാനത്തോട് ചേർന്ന് നിന്നുവെങ്കിലും, മുൻവർഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തി. പ്രവാസികളുടെ കുറവ് തൊഴിൽ വിപണിയിലെ മാറ്റങ്ങൾ, വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട സർക്കാരിന്റെ പുതിയ നയങ്ങൾ, പ്രദേശത്തെ സാമ്പത്തിക മാറ്റങ്ങൾ തുടങ്ങിയവയുടെ ഫലമാണെന്ന് റിപ്പോർട്ട് വിലയിരുത്തി.

Related News