കടുത്ത സാമ്പത്തിക പ്രതിസന്ധി; സഹായം അഭ്യർത്ഥിച്ച് ടെലികോം മേഖല

  • 30/12/2020


ഡൽഹി: കോവിഡ് കാലത്തുണ്ടായ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാരിനോട്  സഹായം‌ അഭ്യർത്ഥിച്ച് ടെലികോം  ഓപ്പറേറ്റർമാരുടെ സംഘടന. കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് രാജ്യത്തെ ടെലികോം മേഖല  കടന്നുപോകുന്നതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.  അടുത്ത വര്‍ഷത്തോടെ രാജ്യത്ത് 5ജി സേവനം ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അസോസിയേഷന്‍റെ പ്രസ്താവന.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന മേഖലകളില്‍ ടെലികോം സേവനം അത്യവശ്യമാണ്. വിദ്യഭ്യാസം, ആരോഗ്യ രംഗം, നഗര വത്കരണം, ഉത്പാദനം, ഇന്‍റലിജന്‍റ് ലോജസ്റ്റിക്ക് എല്ലാത്തിനും ഈ മേഖല അത്യാവശ്യമാണ്. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് സിഒഎഐ ഡയറക്ടര്‍ ജനറല്‍ എസ്പി കൊച്ചാര്‍ പറഞ്ഞു.

കൂടുതല്‍ മൂലധന ലഭ്യത, വിവിധ സര്‍ക്കാര്‍ ലെവികളില്‍ കുറവു വരുത്തുക, എജിആറിലും സ്പെക്ട്രം വിലയിലും ഇളവ് നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് അസോസിയേഷന്‍ മുന്നോട്ട് വയ്ക്കുന്നത്.

Related Articles