ബഡ്ജറ്റ് 2021: സ്വർണത്തിന് വില കുറയും; മൊബൈലിന് വില കൂടും;തീരുമാനങ്ങൾ ഇങ്ങനെ

  • 01/02/2021




ലെതർ, അമൂല്യ കല്ലുകൾ, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകൾ  എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിൻ്റെ ഫലമായി ഇവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വില കൂടും. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യൻ നിർമ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. സ്വർണ്ണത്തിനും വെള്ളിക്കും , ഇരുമ്പിനും വില കുറയും. പ്രധാനമായും വില കൂടുന്ന ഉത്പന്നങ്ങൾ ഇവയാണ്. പെട്രോളിനും ഡീസലിനും കാർഷിക സെസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി എക്സൈസ് നികുതി കുറയ്ക്കും എന്നതിനാണ് ഇന്ധന വിലയിൽ വർധനവുണ്ടാവാൻ സാധ്യതയില്ല. 

വില കൂടും

1.ലെതർ ഉത്പന്നങ്ങൾ
2.ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈൽ ഭാഗങ്ങൾ
3. ഇലക്ട്രോണിക് ഉപകരണങ്ങൾ
4.മൊബൈൽ ഫോണുകൾ
5. അമൂല്യ കല്ലുകൾ
6 രത്നങ്ങൾ
7.സോളാർ സെല്ല്

വില കുറയുന്നവ

1.സ്വർണം , വെള്ളി
2.വൈദ്യുതി
3.ചെരുപ്പ്
4.ഇരുമ്പ്
5.സ്റ്റീൽ
6.ചെമ്പ്
7.നൈലോൺ തുണി

Related Articles