ആമസോൺ ഇന്ത്യയിലെ ചെറുകിട വ്യാപാരികളെ ചൂഷണം ചെയ്യുന്നു; നിരോധിക്കണമെന്ന് ഒരുകൂട്ടം വ്യാപാരികൾ

  • 18/02/2021

ന്യൂ ഡെൽഹി: ഓൺലൈൻ വ്യാപാര രംഗത്ത് ശക്തന്മാരായ ആമസോണിനെതിരെ വൻ ആരോപണം. ഇന്ത്യയിലെ വിദേശ നിക്ഷേപ നിയമങ്ങൾ മറികടക്കാൻ ആമസോൺ ഇന്ത്യയിലെ ചെറുകിട വ്യാപാരികളെ ചൂഷണം ചെയ്യുന്നു എന്ന വിവരമാണ് ആമസോണിന്റെ തന്നെ ചില ആഭ്യന്തര രേഖകൾ അടിസ്ഥാനമാക്കി വാർത്ത ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേ സമയം തങ്ങളുടെ ഇന്ത്യയിലെ വിൽപ്പന ഗ്രൂപ്പുകളുമായുള്ള ബന്ധം പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പുതിയ റിപ്പോർട്ടിനോട് ആമസോൺ പ്രതികരിച്ചത്.

ആമസോൺ നിരന്തരം ഇന്ത്യയിൽ തങ്ങളുടെ കോർപ്പറേറ്റ് സ്ട്രേക്ച്ചർ മാറ്റാറുണ്ടെന്നും. സർക്കാർ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ മറികടക്കാനാണ് ഇതെന്നും റോയിട്ടേർസ് റിപ്പോർട്ട് പറയുന്നു. റോയിട്ടേർസ് റിപ്പോർട്ടിലെ ചില പ്രധാന വസ്തുകൾ ഇങ്ങനെയാണ്.

1. ആമസോണിലെ മൂന്നിൽ രണ്ട് ഓൺലൈൻ വിൽപ്പനയിലും മുൻതൂക്കം നൽകുന്നത് 35 വിൽപ്പനക്കാർക്കാണ്, ഇതിൽ തന്നെ 2 എണ്ണത്തിൽ ആമസോണിന് നേരിട്ട് അല്ലാത്ത നിക്ഷേപമുണ്ട്.

2.  ആമസോൺ ഇന്ത്യയിലെ ചെറുകിട വിൽപ്പനക്കാരെ സഹായിക്കുന്ന രീതിയിൽ വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത്, ഇത്തര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ വിദേശ നിക്ഷേപത്തിൽ സർക്കാർ വരുത്തിയ കർശന വ്യവസ്ഥകൾ മറികടക്കാനാണ്.

3.  കച്ചവടക്കാർ തങ്ങളുടെ പ്ലാറ്റ്ഫോമിൽ സ്വതന്ത്ര്യരാണ് എന്ന് അവകാശപ്പെടുന്ന ആമസോൺ എന്നാൽ അവർക്ക് മുകളിൽ വലിയ നിയന്ത്രണങ്ങൾ വയ്ക്കുന്നുണ്ട്.

4. രാജ്യത്തെ സർക്കാറിനോ, സർക്കാറിന് നേതൃത്വം നൽകുന്നവർക്കോ കാര്യമായ വില ആമസോൺ നൽകുന്നില്ല. 

എന്നാൽ പുതിയ റിപ്പോർട്ടിനെ ആമസോൺ തള്ളിക്കളയുകയാണ്. ഈ റിപ്പോർട്ട് വിലയില്ലാത്തതും, വസ്തുത വിരുദ്ധമാണെന്നുമാണ് ആമസോൺ പ്രതികരിച്ചത്. ഇന്ത്യയിലെ സർക്കാർ നയങ്ങൾക്ക് അനുസരിച്ച് ആമസോൺ അപ്ഡേറ്റ് നടത്താറുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. ഏതെങ്കിലും വ്യാപാരികൾക്ക് എന്തെങ്കിലും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നാണ് ആമസോൺ അവകാശപ്പെടുന്നത്. 

അതേ സമയം ആമസോണിൻറെ വിശദീകരണത്തിൽ തൃപ്തരല്ലെന്നാണ് വിൽപ്പനക്കാരുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രൈഡേർസ് പറയുന്നത്. ആമസോണിനെതിരെ നിരോധനം അടക്കമുള്ള കാര്യങ്ങൾ വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വർഷങ്ങളായി രാജ്യത്തെ വിദേശ നിക്ഷേപ നയങ്ങളെ കബളിപ്പിച്ച് ആമസോൺ നടത്തുന്നത് തീർത്തും ന്യായമല്ലാത്ത കച്ചവടമാണ് എന്നാണ് ഇവർ പറയുന്നത്. രാജ്യത്തെ ചെറുകിട വ്യാപാരികളെ കബളിപ്പിക്കുന്നത് തടയാൻ ആവശ്യപ്പെട്ട് ആമസോണിനെതിരെ രാജ്യവ്യാപക പ്രക്ഷോപത്തിനുള്ള ആലോചനയിലാണ് സിഎഐടി. 

അതേ സമയം ആമസോണിനെതിരായ ആരോപണം സംബന്ധിച്ച് കേന്ദ്രം ചില അന്വേഷണങ്ങൾ ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ സുരാത്യമായ വ്യാപര രീതികൾ അനുവർ‍ത്തിക്കണമെന്ന നയത്തിലാണ് കേന്ദ്രത്തിൻറെ നീക്കങ്ങൾ.

Related Articles