മുംബൈ: ബ്ലൂംബെർഗ് കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമായ മുകേഷ് അംബാനിയും, തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തായി അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയും എത്തി. ചൈനീസ് കോടീശ്വരൻ ഷോങ് ഷൻഷാനെ ഞെട്ടിച്ചാണ് ഏഷ്യയിലെ അതിസമ്പന്നന്മാരിൽ രണ്ടാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി മാറിയത്. ബ്ലൂംബെർഗ് പട്ടിക അനുസരിച്ച് അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യൺ ഡോളറാണ്. ഷോങ് ഷൻഷാന്റെ ആസ്തി 63.6 ബില്യൻ ഡോളറാണ്.ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷൻഷാനെ പിന്തള്ളി മുകേഷ് അംബാനി ഏഷ്യയിലെ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത്. നോങ്ഫു സ്പ്രിങ്‌സ് ചെയർമാനായ ഷൻഷാൻ ലോകത്ത് അതിസമ്പന്നരിൽ ആറാമനായിരുന്നു. ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയിൽ അംബാനി 13-ാമതും അദാനി 14-ാമതുമാണ്.അതേസമയം, രാജ്യത്തെ രൂക്ഷമായി ബാധിച്ച കൊറോണ പ്രതിസന്ധികൾ വൻ വ്യവസായികളെ ബാധിച്ചിട്ടില്ല എന്നാണ് ഇരുവരുടെയും സാമ്പത്തിലുണ്ടായ വർധനകൊണ്ട് വെളിവായത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. രാജ്യത്തെ വ്യോമഗതാഗതത്തിന്റെ കാൽഭാഗവും അദാനിയുടെ നിയന്ത്രണത്തിലാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?