ന്യൂഡെൽഹി: ഇന്ന് രാത്രി മുതൽ ഞായറാഴ്ച ഉച്ച വരെ എൻഇഎഫ്ടി(നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസഫർ) വഴിയുള്ള പണമിടപാടുകൾ തടസപ്പെടുമെന്ന് ആർബിഐ വ്യക്തമാക്കി. അത്യാവശ്യ ഇടപാടുകൾക്ക് ആർടിജിഎസ് ഉപയോഗിക്കാമെന്നും ആർബിഐ അറിയിച്ചു.എൻഇഎഫ്ടി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഇതേ രീതിയിൽ ആർടിജിഎസ് സേവനത്തിൻറെ സാങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന് ആർബിഐ അറിയിച്ചു. പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉൾപ്പടെയുള്ളവർ സേവനം തടസപ്പെടുമെന്ന് അറിയിച്ച് രംഗത്തെത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?