മുംബൈ: കൊറോണകാലമായതിനാൽ രാജ്യം മുഴുവൻ സാമ്പത്തികമായി തകർന്നു നിൽക്കുകയാണ്. വരുമാനം ലഭിക്കാത്തതിനാൽ വ്യാപാരമേഖലകളിൽ പല സ്ഥാപനങ്ങൾ അടച്ചുപൂട്ടി. എന്നാൽ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മാത്രം ഇത് ബാധിച്ചില്ലെന്ന് വേണം നമ്മൾ മനസിലാക്കാൻ.മേയ് 23ന് 77 ബില്യൺ ഡോളർ (5.62 ലക്ഷം കോടി രൂപ) ആയിരുന്നു അംബാനിയുടെ ആകെ സ്വത്തെങ്കിൽ ഈയാഴ്‌ച അത് 83.2 ബില്യൺ ഡോളറായി (6.07 ലക്ഷം കോടി രൂപ)ഉയർന്നിരിക്കുന്നു. ഒരാഴ്‌ചയ്‌ക്കിടെ 6.2 ലക്ഷം ബില്യൺ ഡോളറിന്റെ വർദ്ധന. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഓഹരി വില 10 ശതമാനം വർദ്ധിച്ചത്. റിലയൻസ് ഇൻഡസ്‌ട്രീസിൽ 49.14 ശതമാനം ഓഹരിയും മുകേഷിന് സ്വന്തമാണ്.ബെഞ്ച്മാർക്ക് സൂചികയിൽ 12 ശതമാനത്തോളം മുൻഗണനയുളളതിനാൽ നിഫ്‌റ്റിയും റിലയൻസ് ഓഹരി വർദ്ധിച്ചതോടെ റെക്കോഡ് ഉയരത്തിലെത്തി. നിലവിൽ റിലയൻസ് ഓഹരി ഇതുപോലെ തുടർന്നാൽ 2022 സാമ്പത്തിക വർഷത്തിൽ കമ്പനി 14 ശതമാനം ലാഭം നേടും. കഴിഞ്ഞ വർഷം മാർച്ചിൽ 875 രൂപ വിലയുണ്ടായിരുന്ന ഓഹരി സെപ്‌തംബറിൽ 2324 വരെയെത്തി.15 ശതമാനം ഹ്രസ്വ കാല ഉയർച്ച റിലയൻസ് ഓഹരിയിൽ ഉണ്ടാകാൻ ഇടയുളളതിനാൽ അംബാനിയുടെ ആകെ സ്വത്തിൽ ഇനിയും 10 ബില്യൺ വർദ്ധനയുണ്ടായേക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ ലോകത്തെ 12ആമത് ധനവാനിൽ നിന്ന് എട്ടാമത്തെ വലിയ ധനികനായി അംബാനി മാറും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?