കോവിഡല്ലേ; തനിക്ക് ഒരു രൂപ പോലും ശമ്പളം വേണ്ടെന്ന് മുകേഷ് അംബാനി

  • 04/06/2021

രാജ്യം കൊവിഡ് മഹാമാരിയിൽ വലയുമ്പോൾ ഒരു രൂപ പോലും ശമ്ബളമായി സ്വീകരിക്കാതെ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. കമ്പനിയുടെ വാർഷിക റിപ്പോർട്ടാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ശമ്പളം വേണ്ടെന്ന് വച്ചത് സ്വമേധയ ആണെന്നുമാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

കഴിഞ്ഞ വർഷം ശമ്പളമായി മുകേഷ് അംബാനി സ്വീകരിച്ചത് 15 കോടി രൂപയായിരുന്നു. കഴിഞ്ഞ 11 വർഷത്തോളമായി ഇതാണ് മുകേഷ് അംബാനിയുടെ ശമ്പളം. അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖിലിനും ഹിതൽ മെസ്വാനി എന്നിവരുടെ ശമ്ബളത്തിൽ മാറ്റമില്ല. ശമ്ബളം വാങ്ങിയില്ലെങ്കിലും റിലയൻസിന്റെ ആസ്തി കൊവിഡ് കാലത്ത് കൂടിയെന്നാണ് റിപ്പോർട്ട്.

ഓഹരി വിലക്കയറ്റം മൂലം ഒരാഴ്ചക്കിടെ മുകേഷ് അംബാനിയുടെ സമ്ബത്തിൽ 6.2 ബില്യൺ ഡോളർ വർധിച്ചുവെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. നിത അംബാനിക്ക് 8ലക്ഷം രൂപ ഫീസായും 1.65 കോടി രൂപ കമ്മീഷനായും ഈ വർഷം ലഭിച്ചിട്ടുണ്ട്.


Related Articles