റിലയൻസിൻറെ വ്യാപാര പങ്കാളിയായി സൗദി അ​രാംകോ ; സ്വാഗതം ചെയ്​ത്​ മുകേഷ് അംബാനി

  • 24/06/2021


മുംബൈ: റിലയൻസിൻറെ വ്യാപാര പങ്കാളിയായി ലോകത്തെ ഒന്നാംകിട എണ്ണ ഉൽപ്പാദന കമ്പനിയായ സൗദി അരാംകോയെ പ്രഖ്യാപിച്ച്‌​ ചെയർമാൻ മുകേഷ്​ അംബാനി. കമ്പനിയെ ​അംബാനി ഹൃദ്യമായി സ്വാഗതം ചെയ്​തു.

കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ്​ അംബാനിയുടെ പ്രഖ്യാപനം. റിലയൻസ്​ ബാധ്യത ഒഴിഞ്ഞ അവസ്ഥയിലേക്ക്​ എത്തിയെന്നും മുകേഷ്​ അംബാനി വ്യക്​തമാക്കി. സൗദി ആരാംകോ ചെയർമാൻ യാസിർ-അൽ-റുമായ്യാൻ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ലിമിറ്റഡിൻറെ ബോർഡിലേക്ക്​ എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ വലിയ സംഭാവനയാണ്​ നൽകുന്നതെന്നും അംബാനി ചൂണ്ടിക്കാട്ടി .

“പ്രതിവർഷം 75,000 തൊഴിലുകൾ റിലയൻസ്​ സൃഷ്​ടിക്കുന്നുണ്ട്​. 21,044 കോടിയാണ്​ കമ്ബനി കസ്റ്റംസ്​-എക്​സൈസ്​ നികുതിയായി നൽകുന്നത്​. 85,306 കോടി ജി.എസ്​.ടിയായും 3,213 കോടി ആദായ നികുതിയായും നൽകുന്നുണ്ട് .” അംബാനി വ്യക്​തമാക്കി.

കൊറോണ​ രോഗബാധ മൂലം ജീവനക്കാരുടെ ശമ്പളത്തിലോ ബോണസിലോ കുറവ്​ വരുത്തില്ല. കൊറോണ​ പ്രതിരോധത്തിനായി മിഷൻ ഓക്​സിജൻ, മിഷൻ അന്ന സേവ, മിഷൻ കോവിഡ്​ ഇൻഫ്രാ, മിഷൻ എംപ്ലോയി കെയർ, മിഷൻ വാക്​സിൻ സുരക്ഷ തുടങ്ങിയ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും മുകേഷ്​ അംബാനി കൂട്ടിച്ചേർത്തു.

Related Articles