ജോൺ എബ്രഹാം ഇനി ഒരു ഐസ്ക്രീം കമ്പനിയുടെ കൂടി ഉടമയാകും

  • 25/08/2021


ബോളിവുഡ് താരം ജോൺ എബ്രഹാം ഇനി ഒരു ഐസ്ക്രീം കമ്പനിയുടെ കൂടി ഉടമയാകും. വെഞ്ച്വർ കാപിറ്റൽ ഫണ്ടുകളിൽ നിന്നും ജോൺ എബ്രഹാമിൽ നിന്നുമായി നാല് കോടി രൂപയാണ് ഐസ്ക്രീം നിർമ്മാണ കമ്പനിയായ നോടോയിൽ എത്തിയിരിക്കുന്നത്. ടൈറ്റൻ കാപിറ്റൽ, റോക്ക്സ്റ്റഡ് കാപിറ്റൽ, ഡബ്ല്യുഇഎച്ച് വെഞ്ച്വേർസ് എന്നിവരാണ് നടനൊപ്പം ഐസ്ക്രീം കമ്പനിയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

വരുൺ - ആഷ്നി ഷേത് ദമ്പതിമാർ ചേർന്ന് 2018 ലാണ് ഈ ഐസ്ക്രീം ബ്രാന്റ് തുടങ്ങിയത്. കമ്പനിയുടെ വികസനത്തിനും ഉൽപ്പന്ന വികസനത്തിനും ജീവനക്കാരെ കണ്ടെത്താനുമായി പണം ചെലവാക്കുമെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്.

നോടോയെ വിപണിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ആരോഗ്യസമ്പുഷ്ടമായ ഐസ്ക്രീമായാണ് കാണുന്നതെന്നും അതിന് ശക്തരായ പ്രൊമോട്ടർമാരുണ്ടെന്നും ജോൺ എബ്രഹാം പറഞ്ഞു. തങ്ങളുടെ 125 മില്ലി ലിറ്റർ ഐസ്ക്രീമിൽ 75 മുതൽ 95 കലോറി വരെ മാത്രമേയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് ഗ്രാമാണ് ഫാറ്റ്. 

ഷുഗർ 75 ശതമാനം കുറവാണ്. പരമ്പരാഗത ഐസ്ക്രീമുകളെ അപേക്ഷിച്ച് കൂടുതൽ പ്രോട്ടീനുണ്ടെന്നും അവർ പറയുന്നു. ഇതുവരെ അഞ്ച് ലക്ഷം യൂണിറ്റുകൾ 30000 ഉപഭോക്താക്കൾക്കായി നൽകിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

Related Articles