വാംഅപ്പിനിടെ ആനന്ദ നൃത്തവുമായി കോലി; അമ്പരന്ന് ആരാധകര്‍

  • 16/10/2020

വാംഅപ്പിനിടെ ചുവടുകള്‍ വെച്ച് ആരാധകരെ രസിപ്പിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. കളിക്കുമുന്‍പ് വാംഅപ്പ് ചെയ്യുന്നതിനിടയിലായിരുന്നു ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് കോലിയുടെ അപ്രതീക്ഷിത ഡാന്‍സ്. 26 സെക്കന്റുള്ള കോലിയുടെ ഡാന്‍സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിമിഷങ്ങള്‍ക്കകം നിരവധിപ്പേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. 

ചെറുചിരിയോടെ ആസ്വദിച്ച് ഡാന്‍സ് കളിക്കുന്ന കോലിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ആര്‍ബിസി കുപ്പായത്തില്‍ 200-ാം മത്സരത്തില്‍ ഇറങ്ങാന്‍ സാധിച്ചതിന്റെ സന്തോഷമാണ് ഡാന്‍സിലൂടെ കോലി പങ്കുവെച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലൂടെയാണ്  ടൂര്‍ണമെന്റില്‍ ഒരു ഫ്രാഞ്ചൈസിക്കു 200 മത്സരങ്ങള്‍ കളിച്ച താരം എന്ന നേട്ടം കോലി സ്വന്തമാക്കിയത്.



Related Articles