ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഇന്ത്യൻ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. വാറൻ ബഫറ്റിനെ പിന്തള്ളിയാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച്, 59 കാരനായ അദാനിയുടെ ആസ്തി 123.7 ബില്യൺ യുഎസ് ഡോളറാണ്, ബുഫറ്റിന്റേതാകട്ടെ 121.7 ബില്യൺ യുഎസ് ഡോളറും. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ ഗൗതം അദാനി (Gautam Adani) 2022-ൽ 43 ബില്യൺ ഡോളര്‍ വരുമാനമാണ് നേടിയത്. 269.7 ബില്യൺ ഡോളറുമായി ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്തുണ്ട്. 170.2 ബില്യൺ ഡോളര്‍ ആസ്ഥിയുമായി ആമസോൺ മേധാവി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 167.9 ബില്യൺ ഡോളർ സമ്പാദ്യവുമായി എൽഎംവിഎച്ച് ഉടമ ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്തും 130.2 ബില്യൺ ഡോളറുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് നാലാം സ്ഥാനത്തുമുണ്ട്. 104.2 ബില്യൺ യുഎസ് ഡോളറുമായി എട്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയുമുണ്ട്. റിന്യൂവബിൾ എനർജി കമ്പനിയായ അദാനി ഗ്രീൻ ലിസ്റ്റ് ചെയ്തതിന് ശേഷം, അദാനിയുടെ സമ്പത്ത് 2020 ലെ 17 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വർദ്ധിച്ച് 81 ബില്യൺ ഡോളറായി. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള അദാനി ബ്ലുംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സമ്പന്നരുടെ പട്ടികയിൽ രണ്ടാമതാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?