വളരെയേറെ ഉപയോഗിച്ച് മുഷിഞ്ഞതും കീറിയതുമായ ഷൂസ്: വില 48000 രൂപ; കൂടുതൽ ‘നശിക്കും’ തോറും വിലയും കൂടും

  • 13/05/2022



ആഡംബര ഫാഷൻ ബ്രാൻഡ് ബെലൻസിയാഗയുടെ പുതിയ ഷൂ കലക്‌ഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷൻ പ്രേമികൾ. ഇത്രയും വൃത്തികെട്ട ഷൂസ് ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ അതു തന്നെയാണ് ബാലെൻസിയാഗ ലക്ഷ്യമിട്ടതും പാരിസ് സ്നീക്കേഴ്സ് എന്നാണ് പുതിയ കലക്‌ഷന്റെ പേര്. 

‘വളരെയേറെ ഉപയോഗിച്ച് മുഷിഞ്ഞതും കീറിയതുമായ ഷൂസ്’ എന്ന ആശയത്തിലാണ് ഈ കലക്‌ഷൻ ഒരുക്കിയിട്ടുള്ളത്. 100 ജോഡി ഷൂസ് ആണ് വിൽപനയ്ക്ക് എത്തുക. 625 അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 48000) ആണ് വില. കൂടുതൽ ‘നശിക്കും’ തോറും ഷൂസിന് വിലയും കൂടും.

എന്തായാലും നിരവധി ട്രോളുകളാണ് പാരിസ് കലക്‌ഷന് നേരിടേണ്ടി വരുന്നത്. ഏതോ പുരാവസ്തു കേന്ദ്രത്തിൽനിന്ന് ഉദ്ഘനനത്തിലൂടെ കണ്ടെത്തിയതു പോലെ ഉണ്ടെന്നാണ് ചിലരുടെ നിരീക്ഷണം. മുത്തശ്ശി തന്റെ ഷൂസ് വൃത്തിയില്ലെന്ന് പരാതി പറയാറുണ്ടെന്നും എന്നാൽ ഇനി മുതൽ അതു ഫാഷനാണെന്നു പറയാനാവുമെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്. സമ്പന്നർ ഈ കീറിപ്പറഞ്ഞ ഷൂസ് ധരിക്കുമ്പോൾ അതു കലാമൂല്യമുള്ളതായി മാറുമെന്നും അതുകൊണ്ട് 100 ജോഡിയും പെട്ടെന്ന് വിറ്റുപോകുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. 

Related Articles