പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും. നേരത്തെ 2022 മാർച്ച് 31 ആയിരുന്നു അവസാന തീയതി. എന്നാൽ പിന്നീട് ഇത് 500 രൂപ പിഴയോടുകൂടി ജൂൺ 30 വരെ നീട്ടുകയായിരുന്നു. അവസാന തിയ്യതിക്കുള്ളിൽ പാൻ- ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി പിഴ ഈടാക്കുന്നതാണ്. ഏതൊരു ഇടപാടുകൾക്കും നിക്ഷേപങ്ങൾക്കും ഇപ്പോൾ പാൻ കാർഡ് നിർബന്ധമായി ആവശ്യപ്പെടുന്നതിനാൽ പാൻ കാർഡ് പ്രവർത്തന രഹിതമായാൽ അത് മറ്റ് ഇടപാടുകളെ ബാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എച്ച് പ്രകാരം 2022 ജൂൺ 30-ന് മുമ്പ് യുഐഡിഎഐ നമ്പറുമായി പാൻ ലിങ്ക് ചെയ്യാത്തവർ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. നിങ്ങളുടെ പാൻ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം. പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം1] ഇൻകം ടാക്സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ലിങ്ക് ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിശദാംശങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' ഓപ്ഷൻ നൽകുക.5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?