ലോകകപ്പ് ആരാധകർ വേദികളിൽ ചിലവഴിക്കുന്നത് റെക്കോർഡ് തുകകൾ

  • 09/12/2022



ദോഹ: ഖത്തറിൽ ലോകകപ്പ് ആരാധകർ വേദികളിൽ ചിലവഴിക്കുന്നത് റെക്കോർഡ് തുകകൾ. ഇവന്റിന്റെ ഔദ്യോഗിക പേയ്‌മെന്റ് പാർട്ണരായ വിസയാണ് ഇക്കാര്യം അറിയിച്ചത്.
 
ലോകകപ്പ് അവസാനിക്കാൻ ഇനി ഒരാഴ്‌ച മാത്രം ശേഷിക്കെ, 2014-ൽ ബ്രസീൽ ആതിഥേയത്വം വഹിച്ച ലോകകപ്പിനേക്കാൾ കൂടുതൽ പണം ആരാധകർ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. 2018-ൽ റഷ്യയിൽ ചെലവഴിച്ചതിന്റെ 89 ശതമാനം തുക ഇതുവരെ ആരാധകർ ഷോപ്പിംങിനും മറ്റുമായി ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട്.

സ്റ്റേഡിയങ്ങളിൽ ആൽക്കഹോൾ അടങ്ങിയ ബിയർ വിൽപന നിരോധിച്ചിട്ടും ഈ കണക്ക് ഉയർന്നു എന്നത് ശ്രദ്ധേയമാണ്. പകുതിയോളം തുക ചെലവഴിച്ചിട്ടുള്ളത് വിവിധ സാധനസാമഗ്രികൾ വാങ്ങിക്കാനാണ്. അതേസമയം ഭക്ഷണത്തിനും പാനീയങ്ങൾക്കുമാണ് ആളുകൾ 36 ശതമാനം തുക മാറ്റിവെച്ചത്.

നവംബർ 30ന് സൗദി മെക്‌സിക്കോ മത്സരം കാണാൻ എത്തിയവരാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. ഫിഫയും ഖത്തറും ഈ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിൽ തൃപ്തരാണ്.

2018-ൽ റഷ്യയിൽ നേടിയ 5.4 ബില്യൺ ഡോളറിനെക്കാൾ കൂടുതലായിരിക്കും ഖത്തറിലെ വരുമാനം എന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് 17 ബില്യൺ ഡോളറിന്റെ ഉത്തേജനം ഈ പരിപാടി നൽകുമെന്ന് ഖത്തരി സംഘാടകർ പറയുന്നു.

Related Articles