ഇന്നും നാളെയും വിശ്രമദിനങ്ങൾ: ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച്ച തുടക്കം

  • 11/12/2022



ദോഹ: ഖത്തറിൽ കപ്പുയർത്താൻ ലക്ഷ്യമാക്കിയെത്തിയ പ്രമുഖ ടീമുകളെ നാട്ടിലേക്കയച്ച ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ശേഷമുള്ള രണ്ട് സെമി ഫൈനൽ മത്സരങ്ങൾക്ക് ഡിസംബർ 13 ചൊവ്വാഴ്ച തുടക്കമാവും. അർജന്റീന, ഫ്രാൻസ്, ക്രൊയേഷ്യ, മൊറോക്കോ എന്നീ നാല് ടീമുകളാണ് സെമി ഫൈനലിൽ മാറ്റുരക്കുക.

13ന് ചൊവ്വാഴ്ച ലുസൈൽ സ്റ്റേഡിയത്തിലാണ് അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം. അതേസമയം തന്നെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും. രണ്ടു മത്സരങ്ങളും ഖത്തർ സമയം രാത്രി 10 (ഇന്ത്യൻ സമയം രാത്രി 12.30) നാണ് നടക്കുക.

ഇന്നും നാളെയും (ഞായർ, തിങ്കൾ) വിശ്രമദിനങ്ങളായതിനാൽ മത്സരങ്ങൾ ഉണ്ടാവില്ല. സെമി ഫൈനൽ പൂർത്തിയായാൽ രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം 2022 ഫിഫ ലോകകപ്പ് ജേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ മൽസരങ്ങൾ നടക്കും. ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന അന്തിമ മത്സരത്തിൽ ഖത്തർ ലോകകപ്പിൽ മുത്തമിടുന്ന ടീം ഏതെന്നറിയാം. 

Related Articles