അഡ്നോക് അബുദാബി മാരത്തൺ: നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം

  • 16/12/2022




അബുദാബി:∙ അഡ്നോക് അബുദാബി മാരത്തണിന്റെ ഭാഗമായി നാളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം. വാഹനവുമായി നഗരത്തിൽ ഇറങ്ങുന്നവർ ബദൽ റോഡുകളെ ആശ്രയിക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. 20,000 പേർ പങ്കെടുക്കുന്ന മാരത്തൺ അബുദാബി അഡ്നോക് ആസ്ഥാനത്തുനിന്ന് ആരംഭിച്ച് അൽബത്തീൻ പാലസ്, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ഖസർ അൽ ഹൊസൻ, വേൾഡ് ട്രേഡ് സെന്റർ തുടങ്ങി 8 റോഡുകളിലൂടെയാണ് ഓട്ടം. ഈ റോഡുകളാണ് വിവിധ സമയങ്ങളിൽ അടയ്ക്കുക.

അടയ്ക്കുന്ന റോഡ്

എമിറേറ്റ്സ് പാലസ് റോഡ് പുലർച്ചെ 12 മുതൽ രാവിലെ 9 വരെ

കോർണിഷ് റോഡ് പുലർച്ചെ 2 മുതൽ ഉച്ചയ്ക്ക് 1 വരെ


അൽബത്തീൻ റോഡ് പുലർച്ചെ 4.30 മുതൽ രാവിലെ 7.30 വരെ

അൽഖലീജ് അൽ അറബി സ്ട്രീറ്റ് പുലർച്ചെ 5 മുതൽ രാവിലെ 9 വരെ

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് റോഡ് പുലർച്ചെ 5.45 

മുതൽ രാവിലെ 9.30 വരെ

ഷെയ്ഖ് റായെദ് മോസ്ക് റോഡ് രാവിലെ 6 മുതൽ 9.50 വരെ

സുൽത്താൻ ബിൻ സായിദ് ദ് ഫസ്റ്റ് റോഡ് രാവിലെ 6.10 മുതൽ 11 വരെ

അൽവഹ്ദ മാൾ മുതൽ അൽഹൊസൻ വരെ രാവിലെ 6.15 മുതൽ ഉച്ചയ്ക്ക് 12 വരെ.

Related Articles