ബ്രസീൽ താരം റിച്ചാർലിസൻ വലയിലാക്കിയ തകർപ്പൻ കിക്ക് 2022 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ

  • 24/12/2022




ദോഹ: സെർബിയക്കെതിരെ ബ്രസീൽ താരം റിച്ചാർലിസൻ വലയിലാക്കിയ  തകർപ്പൻ സിസ്സർ കിക്ക് 2022 ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി ഫിഫ പ്രഖ്യാപിച്ചു. വോട്ടെടുപ്പിലൂടെയാണ് ഫിഫ 2022 ലെ മികച്ച ഗോൾ തെരഞ്ഞെടുത്തത്. റിച്ചാര്‍ലിസണ്‍ നേടിയ ഇരട്ടഗോളുകളില്‍ രണ്ടാമത്തേത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി നേരത്തെ തന്നെ പലരും പരിഗണിച്ചിരുന്നു.

സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു റിച്ചാർലിസന്റെ തകർപ്പൻ ഗോൾ. വോട്ടിംഗിലൂടെയാണ് റിച്ചാർലിസൺ പുരസ്കാരം നേടിയത്. സെർബിയയ്ക്കെതിരായ മത്സരത്തിന്‍റെ 73-ാം മിനിറ്റിലായിരുന്നു ഗോൾ. വിനീഷ്യസ് ജൂനിയറിൽ നിന്ന് റിച്ചാർലിസൺ പാസ് സ്വീകരിച്ച് മികച്ച ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. മത്സരത്തിൽ ബ്രസീൽ 2-0ന് വിജയിച്ചിരുന്നു. റിച്ചാർലിസൺന്റെ മാസ്മരിക ഗോളിനെ പ്രകീർത്തിച്ച് ഫിഫ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു.

25 കാരനായ റിച്ചാർലിസൺ ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന്‍റെ ഭാഗമാണ് റിച്ചാർലിസൺ. ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായിരുന്നു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തുകയായിരുന്നു.

Related Articles