ദോഹ: ബസ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന 25-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ആദ്യ സെമിയിൽ ഖത്തറിനെ ആതിഥേയരായ ഇറാഖ് 2-1 ന് പരാജയപ്പെടുത്തി.19-ാം മിനിറ്റിൽ ഇബ്രാഹിം ബയേഷ് ആതിഥേയരെ മുന്നിലെത്തിച്ചപ്പോൾ 28-ാം മിനിറ്റിൽ ആംറോ സിറാജ് ഖത്തറിന് വേണ്ടി സമനില ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്താൻ ഖത്തറിന് കഴിഞ്ഞില്ല. 43-ാം മിനിറ്റിൽ ഇറാഖിന്റെ അയ്മെൻ ഹുസൈന്റെ ഗോൾ നിർണായകമായി.ജനുവരി 19ന് നടക്കുന്ന ഫൈനലിൽ ഇറാഖ് ഒമാനെ നേരിടും. ഇന്നലെ രാത്രി 8.15 ന് നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈനെ 1-0 ന് ഒമാൻ പരാജയപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?