പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു

  • 17/10/2020

പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായാണ് ഗുല്‍ വ്യക്തമാക്കിയിരിക്കുന്നത്. നാഷണ്‍ ടി20 കപ്പോടെ വിരമിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്. 100 ശതമാനം ആത്മാര്‍ത്ഥതയോടെയാണ് എന്നും ഞാന്‍ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത്. എന്നും എപ്പോഴും ക്രിക്കറ്റ് തനിക്ക് പ്രിയപ്പെട്ടതായിരിക്കും എന്നും ട്വിറ്ററിലൂടെ പങ്കുവെച്ച വിരമിക്കല്‍ കുറിപ്പില്‍ ഉമര്‍ ഗുല്‍ പറഞ്ഞു. 

നാഷണല്‍ ടി20 കപ്പില്‍ ബലൂചിസ്ഥാന് വേണ്ടിയാണ് ഉമര്‍ ഗുല്‍ കളിക്കുന്നത്. 2016 ലാണ് പാകിസ്ഥാന് വേണ്ടി ഉമര്‍ ഗുല്‍ അവസാനമായി കളിച്ചത്. 2003 ലായിരുന്നു ഉമര്‍ ഗുല്‍ ആദ്യമായി പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്.

Related Articles