ഉത്സവകാലത്ത് ചട്ടം ലംഘിച്ചുള്ള വില്‍പ്പന; ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

  • 18/10/2020

ഉത്സവകാലത്ത് ചട്ടം ലംഘിച്ച് വില്‍പ്പന നടത്തിയതിന് ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് ഉള്‍പ്പടെയുള്ള രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച രാജ്യങ്ങളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണം എന്ന ചട്ടം ലംഘിച്ചതിനാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്. നോട്ടീസിന് 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഉപഭോക്തൃകാര്യ മന്ത്രാലയവും ഭക്ഷവിതരണ വകുപ്പുമാണ് ഈ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ചട്ടം ലംഘിച്ചതായി അറിയിച്ചത്. ആദ്യമായി ചട്ടം ലംഘിച്ചാല്‍ 25,000 രൂപവരെയാണ് പിഴ ഈടാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ വീണ്ടും ഇത് ആവര്‍ത്തിച്ചാല്‍ 50,000 വരെ പിഴ ഈടാക്കാം. തടവ് ശിക്ഷയും ലഭിക്കാം.

Related Articles