2,500 രൂപയ്ക്ക് 5ജി സ്മാര്‍ട്ട്‌ഫോണ്‍; പുതിയ പദ്ധതിയുമായി ജിയോ

  • 19/10/2020

2,500 രൂപയ്ക്ക് 5 ജി സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുനുള്ള പദ്ധതികള്‍ക്ക് ജിയോ തുടക്കം കുറിച്ചതായി റിപ്പോര്‍ട്ട്. റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രതികരണം നടത്താന്‍ റിലയന്‍സ് തയ്യാറായിട്ടില്ല. ആദ്യഘട്ടത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ജിയോ ഫോണ്‍ പുറത്തിറക്കുക. 

വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് 5000 രൂപയുടെ ഫോണ്‍ 2500,3000 രൂപ നിലവാരത്തിലേയ്ക്ക് വില കുറയ്ക്കാനാണ് ജിയോയുടെ നീക്കം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 35 കോടിയോളം വരുന്ന 2ജി ഉപയോക്താളെ ലക്ഷ്യമിട്ടാണ് ജിയോ ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. നിലവില്‍ 27,000 മുതലാണ് വിപണിയില്‍ 5ജി ഫോണുകളുടെ വില. എന്നാല്‍ 2,500 രൂപയ്ക്ക് ജിയോ 5ജി ഫോണ്‍ എത്തിച്ചാല്‍ മറ്റ് കമ്പനികള്‍ക്ക് ഇത് തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്.

Related Articles