സഞ്ചാരികളെ ഇതിലെ! ലോക്ക് ഡൗണിനു ശേഷം മേക്കോവറുമായി മതേരന്‍

  • 19/10/2020

കൊറോണ വന്നതോടെ രാജ്യത്തെ എല്ലാ വിനോദ സഞ്ചാര  കേന്ദ്രങ്ങളും അടച്ചു പൂട്ടിയിരുന്നു. ലോക്ഡൗണ്‍ മൂലം യാത്രാപ്രേമികള്‍ക്കും വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നു. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ മികച്ച ഹില്‍സ്റ്റേഷനില്‍ ഒന്നായ മതേരന് ഒരു പുത്തന്‍ മേക്കോവറാണ് നല്‍കാന്‍ പോകുന്നത്. 

കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിന് മതേരനിലേക്കുള്ള പാത മെച്ചപ്പെടുത്തുന്നുണ്ട്. കൂടാതെ നാല് വ്യൂപോയിന്റുകളില്‍ നവീകരിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഹില്‍സ്‌റ്റേഷനില്‍ ഒന്നാണ് മതേരന്‍. കൂടാതെ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും ഇവിടെ ചെന്നാല്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും.

Related Articles