രാവിലെ ചായയുടെ കൂടെ കഴിക്കുവാൻ ഇനി കൽത്തപ്പം മതി

  • 06/02/2020

രാവിലെ ചായയുടെ കൂടെ കഴിക്കുവാൻ ഇനി കൽത്തപ്പം മതി. പേര് കേൾക്കുമ്പോൾ തന്നെ പലർക്കും എന്താണ് എങ്ങനെയാണ് എന്നൊക്കെ അറിയാൻ ഒരു ആകാംഷ ഉണ്ടാകും, ആ ആകാംക്ഷയ്ക്ക് ഒട്ടും തന്നെ കോട്ടം തട്ടാത്ത രീതിയിൽ നല്ല അടിപൊളി ടേസ്റ്റിൽ നാലുമണി പലഹാരം ആയി കഴിക്കാൻ പറ്റുന്ന ഒരു കിടിലം ഐറ്റം തന്നെയാണ് കൽത്തപ്പം. സാധാരണ കലത്തപ്പം കുക്കറിൽ ആണ് ഉണ്ടാകുന്നതെങ്കിലും ഇപ്രാവശ്യം അത് ഒന്നും ആവശ്യമില്ലാതെ ചട്ടിയിൽ ആണ് ഉണ്ടാകുന്നത് എന്നതാണ് ഇതിൻറെ പ്രത്യേകത.

കൽത്തപ്പം തയ്യാറാക്കാൻ വേണ്ടി ആദ്യം തന്നെ ഒരു പാത്രത്തിൽ അര കപ്പ് വെള്ളം ഒഴിച്ച് ആതിൽ 5 ശർക്കര ഇട്ടു കൊടുത്തു അലിഞ്ഞു കിട്ടുവാൻ വേണ്ടി ഗ്യാസിൽ വയ്ക്കുക. ഈ സമയം ഒരു മിക്സിയുടെ ജാർ എടുത്ത് ഒരു കപ്പ് പച്ചരി നാലഞ്ച് മണിക്കൂർ വെള്ളത്തിൽ കുതിർത്ത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി ഇട്ടുകൊടുക്കാം, അതിനുശേഷം ഒരു കാൽ കപ്പ് നാളികേരം ചിരകിയതും, രണ്ടര ടേബിൾസ്പൂൺ സാദാ ചോറും, കാൽ ടേബിൾസ്പൂൺ ചെറിയ ജീരകവും, കാൽ ടീസ്പൂൺ ഏലക്കാപൊടിയും കൂടി ചേർത്ത് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് മിക്സിയിൽ നല്ല ലൂസായി അടിച്ച് എടുക്കാം. ശേഷം നമ്മൾ ഉണ്ടാക്കിയ ശർക്കര പാനി ചൂടാറി കഴിഞ്ഞ് പച്ചരി മിക്സിയിലോട്ട് അരിച്ച് ഒഴിക്കുക. ശേഷം ഇത് ഒന്ന് ഇളക്കി കൊടുത്തു, അതിലോട്ട്‌ ഒരു നുള്ള് ഉപ്പും,
കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലതുപോലെ ഒന്നും കൂടി മിക്സ് ചെയ്ത് കൊടുക്കുക.

ഇങ്ങനെ മിക്സ് ചെയ്തു കഴിഞ്ഞ് ഈ മാവ് ഒരു തവിയിൽ എടുത്ത് പൊക്കി വീണ്ടും അതിലേക്ക് തന്നെ ഒഴിക്കുമ്പോൾ ഒരു കയറ് പിരിഞ്ഞു പോകുന്ന രീതിയിലാണ് ആ മാവ് പോകുന്നതെങ്കിൽ കൽത്തപ്പത്തിനു വേണ്ട കറക്റ്റ് കൺസിസ്റ്റൻസി ആയി എന്ന് അർത്ഥം. ഇനി കൽത്തപ്പം ഉണ്ടാക്കുവാൻ കുറച്ചു കുഴിഞ്ഞ ചട്ടി അടുപ്പത്തു വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ നെയ്യും ചേർക്കുക ശേഷം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, പിന്നെ തേങ്ങ ചെറുതായി അരിഞ്ഞത് ഇടുക എന്നിട്ട് ഇത് എണ്ണയിൽ ഇട്ടു വഴറ്റണം. തീ ലൊ അല്ലെങ്കിൽ മീഡിയം ഫ്ലേയിമിൽ ആക്കിയാൽ മതിയാകും.

ഉള്ളിയും തേങ്ങയും എല്ലാം ഒരു ബ്രൗൺ കളർ ആകുമ്പോൾ അതിലേക്ക് കലക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് കൊടുക്കണം, ഇത് ഒഴിച്ചതിനു ശേഷം തീ ഹൈ ലെവൽ ആക്കി ഒരു മിനിറ്റ് നേരം വയ്ക്കുക, ഒരു മിനിറ്റിനു ശേഷം ലോ അല്ലെങ്കിൽ മീഡിയം ഫ്ലെയിമിൽ ആക്കണം.കൽത്തപ്പത്തിൻറെ അരികു എല്ലാം വെന്തു കുമിളകൾ വരുന്ന സമയം നമുക്ക് ഇത് മൂടിവെച്ച് തീ ലോ ഫ്ലെയിമിൽ ആക്കി കുക്ക് ചെയ്തെടുക്കണം. ഒരു പത്ത് പതിനഞ്ച് മിനിറ്റ് നേരം ഇങ്ങനെ മൂടിവച്ച് കുക്ക് ചെയ്യാം.

ഏകദേശം 15 മിനിറ്റോളം ആകുമ്പോൾ മൂടി ഒന്ന് തുറന്നു നോക്കുക അപ്പോൾ കൽത്തപ്പം പൊങ്ങി വന്നിട്ടുണ്ടെങ്കിൽ നല്ലപോലെ കുക്ക് ആയിട്ടുണ്ടാകും. ഇനി വേണമെങ്കിൽ ചെക്ക് ചെയ്യുവാൻ വേണ്ടി ഒരു കത്തിയെടുത്ത് അതിന്മേൽ കുത്തി നോക്കാം. ശേഷം തീ ഓഫ് ചെയ്തു ചൂടാറിയതിനു ശേഷം അതെടുത്തു മുറിച്ച് കഴിക്കാവുന്നതാണ്.

Related Articles