ജോലി മുലപ്പാല്‍ വില്‍പ്പന; ഒരു വര്‍ഷത്തെ സമ്പാദ്യം 14 ലക്ഷം

  • 20/10/2020

മുലപ്പാലും വിപണിയില്‍ വാങ്ങിക്കാന്‍ കിട്ടുമോ. കിട്ടും എന്നുള്ളതാണ് ജൂലി ഡെന്നിസ് എന്ന യുവതിക്ക് പറയാനുളള മറുപടി. കാരണം കഴിഞ്ഞ ഒരു വര്‍ഷമായി മുലപ്പാല്‍ വിറ്റാണ് ജൂലി ജീവിക്കുന്നത്. ഇതിലൂടെ ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ചതാകട്ടെ ഏതാണ്ട് 14 ലക്ഷം രൂപയ്ക്ക് മുകളിലാണ്. ജൂലി വാടകയ്ക്ക് ഒരു ദമ്പതികള്‍ക്കായി തന്റെ ഗര്‍ഭപാത്രം നല്‍കിയിരുന്നു. കുഞ്ഞിനെ പ്രസവിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ ദമ്പതികള്‍ക്ക് തിരികെ നല്‍കി. പിന്നീട് മുലപ്പാല്‍ വെറുതെയായി. അപ്പോഴാണ് മുലപ്പാല്‍ വില്‍ക്കാം എന്ന ആശയം ഉണ്ടായത്. 443 ലിറ്റര്‍ മുലപ്പാലാണ് ഇത്തരത്തില്‍ ഒരുമാസം ജൂലി ശേഖരിച്ച് വില്‍ക്കുന്നത്. 

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന ദമ്പതികളാണ് ജൂലിയുടെ കയ്യില്‍ നിന്നും കൂടുതല്‍ മുലപ്പാല്‍ വാങ്ങിക്കുന്നത്. ഔണ്‍സിന് 90 സെന്റിനാണ് പാല്‍വില്‍ക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മുലപ്പാല്‍ വില്‍ക്കുന്നതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കാറുണ്ടെന്ന് ജൂലി പറയുന്നു. മുലപ്പാല്‍ എടുക്കാനായി ഒരുപാട് സമയം ചിലവഴിക്കേണ്ടി വരാറുണ്ട്. കൂടാതെ ആരോഗ്യമുള്ള ഗര്‍ഭപാത്രവും ധാരാളം പാലും തനിക്കുണ്ട്. പിന്നെ താന്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് ജൂലി ചോദിക്കുന്നു.

Related Articles