ദസറ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് പ്രഖ്യാപിച്ചു. 30 ലക്ഷം ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം സര്‍ക്കാര്‍ എടുത്തത്. നോണ്‍ ഗസ്റ്റഡ് തസ്തികയിലുള്ള ജീവനക്കാര്‍ക്കായിരിക്കും ബോണസ് ലഭിക്കുക. ഇതിനായി 3,737 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. ഒറ്റത്തവണയായി ബാങ്കുകള്‍ വഴിയായിരിക്കും ബോണസ് നല്‍കുക. റെയില്‍വെ, ഇപിഎഫ്ഒ, പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കും ബോണസ് ലഭിക്കാനുള്ള അര്‍ഹത ഉണ്ട്. ബോണസ് കൂടി ലഭിക്കുന്നതോടെ രാജ്യത്തെ ഉപഭോഗം വര്‍ധിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?