112 വര്‍ഷത്തിനിടെയുള്ള ആദ്യത്തെ നീണ്ട അടച്ചിടല്‍; കാസിരംഗ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു

  • 21/10/2020

കൊറോണ ലോക്ക്ഡൗണിന്റെ ഭാഗമായി മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരുന്നു. അതിനാല്‍ തന്നെ യാത്രാപ്രേമികളും തല്‍ക്കാലം യാത്രകള്‍ ഉപേക്ഷിച്ച് വീട്ടില്‍ തന്നെയാണ്. എന്നാല്‍ ഇവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം അസമിലെ കാസിരംഗ ദേശീയോദ്യാനവും ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഏഴ് മാസത്തെ അടച്ചിടലിന് ശേഷമാണ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നത്. 

112 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഉദ്യാനം ഇത്രയും നീണ്ട നാളത്തേക്ക് അടച്ചിട്ടത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. വിനോദ സഞ്ചാരികള്‍ മാസ്‌ക്ക് ധരിക്കണം. അതോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൂടാതെ പനി, ചുമ എന്നിവയുള്ള വിനോദ സഞ്ചാരികളെ അകത്തേക്ക് കടത്തി വിടുകയും ഇല്ല.

Related Articles